കുവൈറ്റ് സിറ്റി : റംസാൻ നാളുകളിലെ അവസാനത്തെ പത്ത് ദിവസങ്ങളിലും ഈദ് അൽ ഫിത്തർ അവധിക്കാലത്തും മുഴുസമയ കർഫ്യൂ ഏർപ്പെടുത്തുന്നത് സംബന്ധിച്ച യാതൊരു തീരുമാനവും സർക്കാർ തലത്തിൽ എടുത്തിട്ടില്ലെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. യാതൊരു ശുപാർശയും ഗവർമെൻറിന് നൽകിയിട്ടിലെന്ന് കൊറോണ കമ്മിറ്റിയും വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിനിടയിൽ രണ്ടാമത്തെ പ്രാവശ്യമാണ് വിശുദ്ധ റംസാൻ ആഘോഷിക്കുന്നത്. അടുത്ത വ്യാഴാഴ്ചയോടെ അവസാനിക്കുന്ന രാത്രികാല കർഫ്യൂ റംസാൻ കഴിയുന്നത് വരെ നീട്ടുമെന്നാണ് ഇപ്പോയത്തെ സൂചനകൾ. നിരോധനം നീട്ടുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. വിശുദ്ധ റമദാൻ മാസം മുഴുവൻ രാത്രി 7 മുതൽ പുലർച്ചെ 5 മണി വരെ ആയിരിക്കും വിലക്ക് നീട്ടുക.
റിപ്പോർട്ട്: സലിം കോട്ടയിൽ
മുഴുസമയ കർഫ്യൂ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്ന് കൊറോണ കമ്മിറ്റി
11:36 PM Apr 19, 2021 | Deepika.com