കുവൈറ്റ് സിറ്റി: കുവൈത്തിൽ ഭാഗിക പൊതുമാപ്പ് മേയ് 15 വരെ നീട്ടി. 2020 ജനുവരി ഒന്നിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് താമസരേഖ നിയമവിധേയമാക്കാനുള്ള അവസരമാണ് മേയ് 15 വരെ നീട്ടി നൽകിയത്.
ഏപ്രിൽ 15ന് അവസാനിക്കേണ്ട ഭാഗിക പൊതുമാപ്പാണ് ഒരു മാസം കൂടി നീട്ടിയത്. ഡിസംബറിൽ ഒരുമാസം നൽകിയ പ്രത്യേക അവസരം വിവിധ ഘട്ടങ്ങളിലായി നീട്ടി നൽകുകയായിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ പൊതുമാപ്പ് മേയ് 15 വരെ നീട്ടി
01:02 PM Apr 18, 2021 | Deepika.com