ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

12:47 PM Apr 18, 2021 | Deepika.com
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിലുള്ള അടുത്ത ഓപ്പൺ ഹൗസ് ഏപ്രിൽ 21ന് വൈകുന്നേരം 3.30ന് നടക്കും. ഓൺലൈൻ ഓപ്പൺ ഹൗസിന് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. സൂം ആപ്ലിക്കേഷനിൽ 965 9425 8002 എന്ന ഐഡിയിൽ 858687 എന്ന പാസ്വേഡ് ഉപയോഗിച്ച് കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും പങ്കെടുക്കാവുന്നതാണ്.

കോവിഡ് പ്രതിസന്ധി, ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് സഹായം എന്നീ വിഷയങ്ങളാണ് പ്രധാനമായി ചർച്ച ചെയ്യുക. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കാനുള്ളവർ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ അവസരമൊരുക്കാനാണ് ഓപ്പൺ ഹൗസ് ആരംഭിച്ചത്. എംബസി ഒാഡിറ്റോറിയത്തിൽ പ്രതിവാരം നടത്തിയിരുന്ന ഓപ്പൺ ഹൗസ് കോവിഡ് പശ്ചാത്തലത്തിൽ സെപ്റ്റംബർ ആദ്യം നിർത്തിവെച്ചിരുന്നു. കോവിഡ് പ്രതിസന്ധി നീളുന്ന സാഹചര്യത്തിൽ പിന്നീട് ഓൺലൈനായി പുനരാരംഭിക്കുകയായിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ