വാഷിങ്ടന്‍ ഡിസി: യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കോമേഴ്സ് വിഭാഗമായ ബൂറോ ഓഫ് ഇന്‍ഡസ്ട്രി ആൻഡ് സെക്യൂരിറ്റി ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ഇന്ത്യന്‍ അമേരിക്കന്‍ നാഗേഷ് റാവുവിനെ നിയമിച്ചു. സീനിയര്‍ എക്സികൂട്ടീവ് സര്‍വീസ് റാങ്കിലായിരിക്കും നാഗേഷ് റാവു പ്രവര്‍ത്തിക്കുക എന്ന് ബിഐഎസ് നൂസ് റിലീസില്‍ പറയുന്നു.
കഴിഞ്ഞ 20 വര്‍ഷമായി ഐസന്‍ ഹോവര്‍ ഫെലോ, സയന്‍സ് ആന്റ് ടെക്നോളജി ഫെലോ എന്നീ നിലകളില്‍ സ്വകാര്യ - പൊതുമേഖലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. റന്‍സെല്ലിയര്‍ പൊളിടെക്നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, ആല്‍ബനി ലോ സ്കൂള്‍ ആന്റ് യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റ് എന്നിവയില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ ശരിയായ ഉപയോഗം ഉറപ്പാക്കുക എന്നതാണ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ ചുമതല. ക്ലൗഡ് അഡോപ്ക്ഷന്‍, റിമോട്ട് വര്‍ക്ക്, സോഫ്റ്റ് വെയര്‍ സര്‍വീസ് എന്നിവയും നാഗേഷ് റാവുവിന്റെ വകുപ്പില്‍ ഉള്‍പ്പെടും. നാഗേഷ് റാവുവിന്റെ നിയമനത്തോടെ ഉയര്‍ന്ന തസ്തികയില്‍ നിരവധി ഇന്ത്യന്‍ അമേരിക്കന്‍ വിദഗ്ധരാണു നിയമിതമായിരിക്കുന്നത്.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്
നാഗേഷ് റാവു യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കോമേഴ്സില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
03:10 PM Apr 16, 2021 | Deepika.com