ഹൂസ്റ്റണ്‍ : സൗത്ത് ഫ്ളോറിഡ നവകേരള മലയാളി അസോസിയേഷൻ മുൻ പ്രസിഡണ്ട് എ. എം തോമസിന്റെ (പാപ്പച്ചായൻ) സംസ്കാരശുശ്രുഷകൾ ഏപ്രിൽ 16 വെള്ളിയാഴ്ച രാവിലെ 10ന്് ഹൂസ്റ്റണ്‍ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ നടത്തപ്പെടും. തുടർന്ന് പിയർലാൻഡലിലുള്ള സൗത്ത് പാർക്ക് പാർക്ക് ഫ്യൂണറൽ ഹോമിൽ സംസ്കരിക്കും.
ഇന്ന് വൈകീട്ട് 5.30 മുതൽ 8 വരെ ഹ്യൂസ്റ്റണ്‍ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ പൊതുദർശനം ഉണ്ടായിക്കുന്നതാണ് .
നീണ്ടകാലം സൗത്ത് ഫ്ളോറിഡയിലുണ്ടായിരുന്ന എ.എം തോമസ്, സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് സൗത്ത് ഫ്ളോറിഡ മാനേജിംഗ് കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചുണ്ട് .
ഭാര്യ: മോളി തോമസ്. മക്കൾ : ഷീബ, ഷാന്േറാ. മരുമക്കൾ: ജയൻ, സൗമ്യ
ഏഷ്യാനെറ്റ് യു.എസ്.എ ഓപ്പറേഷൻ മാനേജർ മാത്യു വർഗീസിന്റെ (ജോസ്) സഹോദരീ ഭർത്താവാണ്.
റിപ്പോർട്ട്: സുനിൽ തൈമറ്റം
എ. എം തോമസിന്റെ സംസ്കാരം വെള്ളിയാഴ്ച
12:20 AM Apr 16, 2021 | Deepika.com