കുവൈറ്റ് സിറ്റി: കുവൈറ്റിലെ എല്ലാ ഇന്ത്യക്കാർക്കും റംസാൻ ആശംസ നേരുന്നതായി ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. സമുദായങ്ങൾ ഒരുമയോടെ ജീവിക്കുന്ന ഇന്ത്യയിൽ ഓരോ വിഭാഗങ്ങളുടെയും വിശേഷാവസരങ്ങൾ പ്രധാനമാണ്, ഐക്യവും ഐക്യദാർഢ്യവും വളർത്താനുള്ള അവസരമായ ഈ റംസാൻ നാളുകൾ ഉപയോഗിക്കണമെന്നും ആശംസകൾ നേരുന്നതോടെപ്പം നോന്പുതുറകളിൽ പരസ്പര ബന്ധം ഉൗഷ്മളമാക്കുന്നത് നമുക്കിടയിൽ പതിവുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
ത്യാഗത്തിെൻറയും അനുകന്പയുടെയും സൗഹാർദത്തിന്റെയും സന്ദേശംകൂടി വിശുദ്ധ മാസം പങ്കുവയ്ക്കുന്നുണ്ട്. ഇത് സ്നേഹത്തിന്റെയും നന്ദിയുടെയും ക്ഷമയുടെയും ആത്മനിയന്ത്രണത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും കൂടി മാസമാണ്. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ സമൂഹം ശ്രദ്ധേയമായ വിജയം കൈവരിക്കുന്ന മാസംകൂടിയായി റംസാൻ നാളുകൾ മാറട്ടെയെന്ന് ആശംസിക്കുന്നതായി അംബാസഡർ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് റംസാൻ ആശംസ നേർന്നു
11:50 PM Apr 15, 2021 | Deepika.com