കുവൈറ്റിൽ 1,402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നാല് മരണം

12:21 PM Apr 15, 2021 | Deepika.com
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 251,675 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.79 ശതമാനമായി കുറഞ്ഞു .വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന നാല് പേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,423 ആയി.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.40 ശതമാനമാണ് . 1,296 പേരാണ് ഇന്ന് കോവിഡ് മുക്തരായത്‌ . ഇതോടെ രാജ്യത്ത് ആകെ 235,053 കോവിഡ് മുക്തരായി. 15,199 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 237 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ