കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,544 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 250,273 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.72 ശതമാനമായി കുറഞ്ഞു.
വിവിധ ആശുപത്രികളിലായി ചികിത്സലായിരുന്ന ഏഴുപേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,419 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.40 ശതമാനമാണ്. 1,201 പേർ ഇന്നലെ രോഗമുക്തരായതോടെ രാജ്യത്ത് ആകെ രോഗമുക്തരുടെ എണ്ണം 233,757 ആയി . 15,097 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 235 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ 1,544 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഏഴ് മരണം
04:03 AM Apr 14, 2021 | Deepika.com