കുവൈറ്റ് സിറ്റി : കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ നോന്പ് മാസങ്ങളിലെ പ്രവർത്തന സമയം ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പ്രഖ്യാപിച്ചു. മിഷിറിഫിലെ ഫെയർ ഗ്രൗണ്ട് വാക്സിനേഷൻ കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയും സീം, മസായേൽ ആരോഗ്യ കേന്ദ്രം രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയും രാത്രി 8 മുതൽ രാത്രി 12 വരെയും രണ്ട് ഷിഫ്റ്റുകളിലായിരിക്കുമെന്നും അൽ സനദ് പറഞ്ഞു.
രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലെ പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലും സ്കൂൾ വാക്സിനേഷൻ കേന്ദ്രങ്ങളിലും വാക്സിനേഷൻ സമയം രാത്രി 8 മുതൽ രാത്രി 12 വരെ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാക്സിനേഷൻ സ്വീകരിക്കുന്നവർക്കായി ലഭിക്കുന്ന എസ്.എം.എസ് ടെക്സ്റ്റ് സന്ദേശത്തിൽ വിവരങ്ങൾ ലഭ്യമാണെന്നും കോവിഡ് പ്രതിരോധ വാക്സിനേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തവർ ഉടൻ ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ റംസാൻ പ്രവർത്തന സമയം പ്രഖ്യാപിച്ചു
10:50 PM Apr 13, 2021 | Deepika.com