വാഷിംഗ്ടണ്‍ ഡിസി : ഹോളി ട്രിനിറ്റി സിഎസ് ഐ ചർച്ച് (വാഷിംഗ്ടണ്‍ ഡിസി) വികാരിയും സുവിശേഷ പ്രാസംഗീകനുമായ റവ. ജോബി ജോയ് ഏപ്രിൽ 13 ചൊവാഴ്ച ഇൻറർനാഷണൽ പ്രയർലൈനിൽ മുഖ്യപ്രഭാഷണം നടത്തുന്നു.
വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർഥനയ്ക്കും ദൈവവചന കേൾവിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റർനാഷണൽ പ്രയർ ലൈൻ. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9ന് (ന്യൂയോർക്ക് ടൈം) പ്രയർലൈൻ സജീവമാകുന്നത്.
ഏപ്രിൽ 13 ന് ചൊവ്വാഴ്ചയിലെ പ്രയർലൈൻ സന്ദേശം നൽകുന്ന ജോബി ജോയച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പർ ഡയൽ ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഇമെയിലുമായോ, ഫോണ്‍ നന്പരുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
email--tamathew@hotmail.com, cvsamuel8@gmail.com,
ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 216 0602 (കോർഡിനേറ്റർ).
റിപ്പോർട്ട്: പി.പി. ചെറിയാൻ
റവ. ജോബി ജോയ് ഏപ്രിൽ 13നു ഇൻറർനാഷണൽ പ്രയർലൈനിൽ
10:20 PM Apr 13, 2021 | Deepika.com