ജിദ്ദ: ഇന്ത്യൽ കോണ്‍സൽ ജനറലായി ചുമതലയേറ്റ മുഹമ്മദ് ശാഹിദ് ആലമിനെ ഇന്ത്യൻ വെൽഫയർ അസോസിയേഷൻ (ഐവ) ഭാരവാഹികൾ സ്വീകരിച്ചു. കോണ്‍സുലേറ്റ് സന്ദർശിച്ച് സലാഹ് കാരാടൻ, നാസർ ചാവക്കാട്, അബ്ബാസ്, ദിലീപ് താമരകുളം, നഷ് രിഫ്, ലിയാഖത്ത് കോട്ട എന്നിവരാണ് വരവേറ്റത്.
മലയാളി സമൂഹത്തിന്റെ സേവന സന്നദ്ധത ഏറെ അനുകരണീയവും പ്രശംസനാർഹവുമാമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ജിദ്ദ സമൂഹത്തിന് ഏറെ പരിചിതതാണ് മുൻ ഹജ്ജ് കോണ്‍സുലർ കൂടിയായിരുന്ന ശാഹിദ് ആലം. ഐവ ചുരുങ്ങിയ കാലം കൊണ്ട് ചെയ്ത പ്രവർത്തനത്തിന്റെ ഒരു രൂപരേഖ അദ്ദേഹത്തിന് സമർപ്പിച്ചു. അത് വായിച്ചു നോക്കി സംതൃപതി അറിയിക്കുകയും ചെയ്തു.
കോണ്‍സുലേറ്റ് ദിവസങ്ങൾക്കകം പുതുതായി പരിചയപ്പെടുത്തുന്ന മൊബൈൽ ആപ്പിനെ കുറിച്ചും, വെബ് സൈറ്റിനേക്കാളും സാധാരണക്കാർക്കിടയിൽ അതിന്റെ ഉപയോഗ സാധ്യതയെക്കുറിച്ചും അദ്ദേഹം വിവരിച്ചു. . കോണ്‍സുലേറ്റിന്റെ എല്ലാ സേവനങ്ങളെകുറിച്ചും ബന്ധപ്പെടേണ്ട വരെകുറിച്ചും അതിലുണ്ടായിരിക്കും. ഗുഗിൾ മാപ്പ് ഉപയോഗപ്പെടുത്തി സഹായം ആവശ്യമുള്ളവരെ കണ്ടെത്തി സേവനം നൽകാനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍സുലേറ്റ് സേവനം മറ്റു പ്രദേശങ്ങളിൽ ഉണ്ടാകുന്ന വിവരവും ഉൾപ്പെടുത്തും.
30 ലക്ഷം വരുന്ന ഇന്ത്യക്കാർക്ക് കോണ്‍സുലേറ്റ് സ്റ്റാഫിനെ കൊണ്ട് മാത്രം പല ഘട്ടങ്ങളിലും സേവനം സാധ്യമാകാറില്ല. അത്തരം ഘട്ടങ്ങളിൽ സാമൂഹ്യ സന്നദ്ധ സംഘടനകളായ ഐവയെ പോലുള്ളവരുടെ വളണ്ടിയർ സേവനം ആവശ്യം വരുമെന്നും സി.ജി അറിയിച്ചു. ഐവയുടെ ഭാഗത്തു നിന്നുള്ള എല്ലാ സഹകരണവും ഐവ ഭാരവാഹികൾ വാഗ്ദാനം ചെയ്തു.
റിപ്പോർട് : മുസ്തഫ കെ ടി പെരുവള്ളൂർ
മലയാളികളുടെ സേവന സന്നദ്ധത അനുകരണീയം: ഇന്ത്യൻ കോണ്‍സൽ ജനറൽ
12:07 AM Apr 13, 2021 | Deepika.com