കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ ഫോണ്‍ കോളുകളിലൂടെയുള്ള ഓണ്‍ലൈൻ തട്ടിപ്പ് മുന്നറിയിപ്പ് നൽകി എംബസി അധികൃതർ. ഇതരത്തിലുള്ള നിരവധി പരാതികൾ ലഭിച്ചതായും തട്ടിപ്പുകളിൽ ആരും വഞ്ചിതരാകാതരെന്നും എംബസി അഭ്യർഥിച്ചു. ടെലിഫോണ്‍ കോളുകൾ വഴിയുള്ള പണമിടപാടുകളോ, ബാങ്കിംഗ് വിവരങ്ങളോ എംബസി ആവശ്യപ്പെടാറില്ലെന്നും എംബസിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ഒൗദ്യോഗിക വെബ്സൈറ്റിൽ (www.indembkwt.gov.in) കൃത്യമായി നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
എംബസിയുടെ വ്യാജ ടെലിഫോണ്‍ നന്പറുകൾ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം കോളുകൾ ലഭിച്ചാൽ ജാഗ്രത പുലർത്തണമെന്നും തട്ടിപ്പിന് ഇരയാകരുതെന്നും ഉടൻ തന്നെ വീര.സൗംമശേ@ാലമ.ഴീ്.ശി ഇമെയിൽ വഴി വിവരങ്ങൾ അറിയിക്കണമെന്നും എംബസി അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ ഫോണ്‍ കോൾ; മുന്നറിയിപ്പുമായി എംബസി അധികൃതർ
12:05 AM Apr 13, 2021 | Deepika.com