കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,390 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 247,094 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ശതമാനമായി വർധിച്ചു.
വിവിധ ആശുപത്രികളിലായി ചികിത്സലായിരുന്ന മൂന്നുപേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,407 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.58 ശതമാനമാണ് . 1,394 പേരാണ് ഇന്നലെ കോവിഡ് മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 231,240 കോവിഡ് മുക്തരായി. 14,447 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 225 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ 1,390 പേർക്ക് കോവിഡ്; മൂന്ന് മരണം
11:58 PM Apr 12, 2021 | Deepika.com