ഹൂസ്റ്റണ്‍ : വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ കൗണ്‍സിൽ തെരെഞ്ഞെടുപ്പിൽ ചെയർമാനായി ജോണി കുരുവിളയും പ്രസിഡന്റായി ടി.പി. വിജയനും വൈസ് പ്രസിഡന്റ് അഡ്മിനായി സി.യു മത്തായിയും ജനറൽ സെക്രട്ടറിയായി പോൾ പാറപ്പള്ളിയും ട്രഷററായി ജെയിംസ് കൂടലും , ജോസഫ് കില്ലിയൻ (വൈസ് പ്രസിഡന്റെ - യൂറോപ്പ് റീജിയൻ), ജോർജ് കുളങ്ങര, ഡോ. അജി കുമാർ കവിദാസൻ, രാജീവ് നായർ (വൈസ് ചെയർമാൻമാർ) എന്നിവർ വിജയിച്ചു.
വോട്ടെടുപ്പിൽ ആറു റീജണുകളിൽ നിന്നും 95 പ്രതിനിധികൾ കോവിഡിന്റെ സാഹചര്യത്തിൽ ഇ വോട്ടിംഗ് ഉപയോഗിച്ചാണ് പുതിയ ഭരണസമിതിയെ തെരഞ്ഞടുത്തത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എ.എസ് ജോസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഡോ സൂസൻ ജോസഫ് ( വൈസ് ചെയർപേഴ്സണ്‍), ബേബി മാത്യു സോമതീരം (വൈസ് പ്രസിഡന്റ് -ഓർഗനൈസേഷൻ ), എസ് കെ ചെറിയാൻ (വൈസ് പ്രസിഡന്റ് -അമേരിക്ക റീജണ്‍), ഷാജി എം മാത്യു ( വൈസ് പ്രസിഡന്റെ -ഇന്ത്യ റീജണ്‍), ചാൾസ് പോൾ ( വൈസ് പ്രസിഡന്റ് - മിഡിൽ ഈസ്റ്റ് റീജണ്‍ ) സിസിലി ജേക്കബ് (വൈസ് പ്രസിഡന്റെ -ആഫ്രിക്ക റീജണ്‍), ഇർഫാൻ മാലിക്ക് (വൈസ് പ്രസിഡന്റെ - ഫാർ ഈസ്റ്റ് റീജിയൻ ) ദിനേശ് നായർ, ടി.വി.എൻ കുട്ടി (സെക്രട്ടറി മാർ), ഡോ. സുനന്ദാ കുമാരി ,എൻ പി വാസു നായർ (ജോയിന്റ് സെക്രട്ടറിമാർ ), പ്രോമിത്യുസ് ജോർജ്(ജോയിന്റ് ട്രഷറർ) എന്നിവർക്ക് എതിർ സ്ഥാനാർഥികൾ ഇല്ലാതിരുന്നതിനാൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ അവരെ വിജയികളായി പ്രഖ്യാപിച്ചു
ഇന്ത്യ റീജണ്‍ നിന്നുള്ള അഡ്വ. സിറിയക്ക് തോമസിനെ പരാജയപ്പെടുത്തി നിലവിലെ പ്രസിഡന്റ് ജോണി കുരുവിള ചെയർമാനായി വിജയിച്ചു.
അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പിൽ അമേരിക്ക റീജണനിലെ ന്യൂജേഴ്സി പ്രോവിൻസിൽ നിന്നുള്ള തോമസ് മൊട്ടക്കലിനെ പരാജയപ്പെടുത്തി പൂനാ പ്രോവിൻസിൽ നിന്നുള്ള ടി.പി. വിജയൻ പ്രസിഡന്റായി വിജയിച്ചു. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുബൈ പ്രോവിൻസിൽ നിന്നുമുള്ള പോൾ പാറപ്പള്ളി സൗദി അറേബ്യ അൽകോബാർ പ്രോവിൻസിൽ്നിന്നുമുള്ള മൂസാ കോയയെയാണ് പരാജയപ്പെടുത്തിയത് .
ആസ്ട്രിയയിൽനിന്നുമുള്ള സണ്ണി ജോർജ്ജ് വെളിയത്തിനെ പരാജയപ്പെടുത്തിയാണ് ഹൂസ്റ്റണ്‍ പ്രോവിൻസിൽ നിന്നുമുള്ള ജെയിംസ് കൂടൽ ട്രഷറർ സ്ഥാനത്തേക്ക് വിജയിച്ചത്.
ഒരു ആഗോള സംഘടനയുടെ ഗ്ലോബൽ തെരഞ്ഞെടുപ്പ് ഇ -വോട്ടിംഗിലൂടെ സുതാര്യവും നീതി പൂർവം നടത്തുവാൻ സാധിച്ചത് വേൾഡ് മലയാളി കൗണ്‍സിലിന് സിൽവർ ജൂബിലി വർഷത്തിൽ കൂടുതൽ കരുത്ത് പകരുമെന്നും സംഘടനയുടെ എല്ലാ പ്രോവിൻസുകളിൽ നിന്നും മുഴുവൻ പ്രതിനിധികളെയും പങ്കെടുപ്പിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് പൂർത്തികരിക്കുവാൻ കഴിഞ്ഞതിൽ വളരെ ചാരിതാർഥ്യമുണ്ടെന്ന് ഇലക്ഷൻ കമ്മീഷണർ എ.എസ് ജോസ് അറിയിച്ചു .
റിപ്പോർട്ട്: ജീമോൻ റാന്നി
വേൾഡ് മലയാളി കൗണ്‍സിലിന് പുതിയ ഗ്ലോബൽ നേതൃത്വം
11:42 PM Apr 12, 2021 | Deepika.com