ന്യൂയോർക്ക് : ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക (അല) ഹൃദയഗീതങ്ങളുടെ കവി ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നതിനായി "ഹൃദയസരസ്' എന്ന പേരിൽ ചടങ്ങ് സംഘടിപ്പിക്കുന്നു.
ഏപ്രിൽ 10ന് (ശനി) ഈസ്റ്റേൺ സമയം രാവിലെ 11ന് ഓൺലൈൻ ആയി നടത്തുന്ന പരിപാടിയിൽ തിരുവനന്തപുരം സ്റ്റുഡിയോയിൽ നിന്ന് കെ. ജയകുമാർ ഐഎഎസ്, പ്രശസ്ത പിന്നണി ഗായകരായ കല്ലറ ഗോപൻ, പ്രീത പി.വി, നാരായണി ഗോപൻ, അവതാരകനായ സുരേഷ് എന്നിവർ പങ്കെടുക്കും.
സാഹിത്യത്തിലും ചലച്ചിത്രലോകത്തും അതുല്യമായ സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ ഓർമകളും അനുഭവങ്ങളും പങ്കുവച്ചുകൊണ്ടുള്ള സംഗീതയാത്രയും പരിപാടിയുടെ ഭാഗമായിരിക്കും.
facebook.com/artloversofamerica
റിപ്പോർട്ട്: അജു വാരിക്കാട്
ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നു
02:17 AM Apr 10, 2021 | Deepika.com