മയാമി: ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡ (മയാമി)യുടെ 2021-22 വർഷത്തെ പ്രവർത്തനോദ്ഘാടനം ഏപ്രിൽ 10 ശനിയാഴ്ച വൈകുന്നേരം 6.30ന് മയാമി ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ (14790 SW 24th St. Davie, Florida-33325) വച്ചു നടത്തപ്പെടുന്നു. മയാമി ക്നാനായ അസോസിയേഷൻ പുതിയ ഭാരവാഹികളായി പ്രസിഡന്റ് സിബി ചാണശേരിൽ, വൈസ് പ്രസിഡന്റ് ജിമ്മി തേക്കുംകാട്ടിൽ, സെക്രട്ടറി ജയ്മോൻ വെളിയൻതറയിൽ, ജോയിന്റ് സെക്രട്ടി ഡോണി മാളേപ്പറന്പിൽ, ട്രഷറർ എബി തെക്കനാട്ട് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത രണ്ടുവർഷക്കാലം വിവിധ കർമ്മപരിപാടികളിലൂടെ അസോസിയേഷന്റെ പ്രവർത്തനങ്ങൾ ഉൗർജ്ജസ്വലമാക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന മീറ്റിംഗിൽ മുഖ്യാതിഥിയായി നിയുക്ത കെസിസിഎൻഎ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ പങ്കെടുക്കും. ഇതോടനുന്ധിച്ച് കെസിസിഎൻഎയുടെ ആഭിമുഖ്യത്തിൽ ഭാവിയിലേക്ക് ആവിഷ്ക്കരിക്കുന്ന കർമ്മപരിപാടികളെക്കുറിച്ചും അത് നടപ്പിലാക്കേണ്ട രീതികളെക്കുറിച്ചും സമുദായാംഗങ്ങളുമായി തുറന്ന ചർച്ച നടത്തുന്നതിനായി ടൗണ്‍ഹാൾ മീറ്റിംഗ് സംഘടിപ്പിക്കുന്നു. സിറിയക് കൂവക്കാടിനോടൊപ്പം മറ്റ് കെസിസിഎൻഎ എക്സിക്യൂട്ടീവ് അംഗങ്ങളും ടൗണ്‍ഹാൾ മീറ്റിംഗിൽ പങ്കെടുക്കുന്നതാണ്.
കെസിഎഎസ്എഫിന്റെ പ്രവർത്തനോദ്ഘാടനത്തിലേക്കും കെസിസിഎൻഎയുടെ ടൗണ്‍ ഹാളിൽ മീറ്റിംഗിലേക്കും മയാമിയിലെ മുഴുവൻ സമുദായാംഗങ്ങളുടെയും സജീവസാന്നിധ്യസഹകരണം ഗഇഅടഎ കെസിഎഎസ്എഫ് കമ്മിറ്റി അഭ്യർഥിച്ചു. പരിപാടികൾക്ക് നാഷണൽ കൗണ്‍സിൽ അംഗങ്ങളായ ജോണ്‍ ചക്കാല, വിമൻസ് ഫോറം പ്രസിഡന്റ് ഗ്രേസി പുതുപ്പള്ളിൽ, കെസിവൈഎൽ കോർഡിനേറ്റർ ജോണ്സണ് മച്ചാനിക്കൽ, ഷീല കുറികാലായിൽ, കിഡ്സ് ക്ലബ് കോർഡിനേറ്റേഴ്സായ നിഖിത കണ്ടാരപ്പള്ളിയിൽ, രമ്യ പവ്വത്തിൽ എന്നിവർ നേതൃത്വം നൽകും.
റിപ്പോർട്ട് : ജെയ്മോൻ വെളിയൻതറയിൽ
മയാമി ക്നാനായ അസോസിയേഷൻ പ്രവർത്തനോദ്ഘാടനവും കെസിസിഎൻഎ ടൗണ്‍ഹാൾ മീറ്റിംഗും ഏപ്രിൽ 10ന്
11:17 PM Apr 07, 2021 | Deepika.com