കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,403 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 239,952 ആയി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.90 ശതമാനമായി കുറഞ്ഞു .
വിവിധ ആശുപത്രികളിലായി ചികിത്സലായിരുന്ന എട്ടുപേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,373 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.64 ശതമാനമാണ് . 1,432 പേരാണ് ഇന്നലെ കോവിഡ് മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 224,701 രോഗമുക്തരായി. 13,878 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 216 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ 1,403 പേർക്ക് കോവിഡ്; എട്ട് മരണം
02:49 AM Apr 07, 2021 | Deepika.com