കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് ചെയർമാൻ ഫൈസൽ ഡി അലത്തിലുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റിലെ ഇന്ത്യൻ എഞ്ചിനീയർമാരുമായി ബന്ധപ്പെട്ട വിഷയങ്ങളും എഞ്ചിനീയറിംഗ് മേഖലയിൽ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ഇരുവരും ചർച്ച ചെയ്തതായി എംബസി പുറത്തിറക്കിയ വാർത്താകുറുപ്പിലൂടെ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യൻ അംബാസഡർ എഞ്ചിനീയേഴ്സ് സൊസൈറ്റി ചെയർമാനുമായി കൂടിക്കാഴ്ച നടത്തി
11:25 PM Apr 06, 2021 | Deepika.com