കുവൈറ്റ് സിറ്റി: കോഴിക്കോട് മേപ്പയ്യൂർ സ്വദേശി കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മേപ്പയൂർ നിടുന്പൊയിൽ സ്വദേശി പൂവമുള്ള പറന്പിൽ താട്ടുവയൽ കുനി ജഗദീശൻ (45) ആണ് മരണപ്പെട്ടത്. കുവൈറ്റിൽ യോർക്ക് കന്പനിയിൽ മെക്കാനിക്കൽ ഫോർമാനായിരുന്നു. ഭാര്യ: രതിന. മക്കൾ: അഭിൻ കാർത്തിക്, അരുഷ് ജഗൻ. പിതാവ്: പരേതനായ കുഞ്ഞിക്കണാരൻ. മാതാവ്: മാധവി. സഹോദരങ്ങൾ: രാജൻ, ശോഭ, ഷീബ.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോഴിക്കോട് സ്വദേശി കുവൈറ്റിൽ നിര്യാതനായി
07:08 PM Apr 06, 2021 | Deepika.com