ജിദ്ദ: പ്രവാസികളെ വാഗ്ദാന പെരുമഴ നൽകി കബളിപ്പിച്ച ഇടതുപക്ഷ സർക്കാർ മാറി, എക്കാലത്തും പ്രവാസി ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന യുഡിഎഫിന്റെ ഒരു സർക്കാർ കേരളത്തിൽ അധികാരത്തിൽ വരേണ്ടത് പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാൻ ആവശ്യമാണെന്ന് കേരള പ്രദേശ് കോണ്ഗ്രസ് സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
സൗദിയിലെ ജിദ്ദ പത്തനംതിട്ട ഒഐസിസി ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പ് കണ്വൻഷൻ സൂം പ്ലാറ്റഫോമിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ യുഡിഫ് അധികാരത്തിൽ തിരിച്ചു വരാൻ വേണ്ടി പ്രവാസലോകത്തെ യുഡിഫ് പ്രവർത്തകർ ചെയ്യുന്ന കഠിനാധ്വാനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. സോഷ്യൽ മീഡിയയിലെ ശക്തമായ പ്രവാസി ഇടപെടൽ കേരളത്തിലെ ഇലക്ഷനെ സ്വാധീനിക്കുന്ന ഒരു പ്രധാനഘടകമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അനിൽ കുമാർ പത്തനംതിട്ട അധ്യക്ഷനായിരുന്നു. യുഡിഎഫ് നൂറു സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഗ്ലോബൽ ജനറൽ സെക്രട്ടറി ഷെരിഫ് കുഞ്ഞു പറഞ്ഞു . ജില്ലാ കോണ്ഗ്രസ് അധ്യക്ഷൻ ബാബു ജോർജ് , കേരള പ്രദേശ് കോണ്ഗ്രസ് ജനറൽ സെക്രട്ടറി പഴകുളം മധു , കോന്നി നിയോജകമണ്ഡലം സ്ഥാനാർഥി റോബിൻ പീറ്റർ, കെടിഎ മുനീർ, സക്കിർ ഹുസൈൻ ഇടവണ, നൗഷാദ് അടൂർ, അലി തേക്കുതോട്, മുജീബ് മുത്തേടത്ത്, മനോജ്മാത്യു അടൂർ, ജേക്കബ് തേക്കുതോട്, തോമസ് തൈപറന്പിൽ, അയൂബ് പന്തളം, കെവിൻചാക്കോ മാലികകക്കേൽ, അബ്ദുൾമജീദ്നഹ, ഷാനിയാസ്കുന്നിക്കോട്, ശ്രിജിത്ത്കണ്ണൂർ, അനിയൻ ജോർജ്, വിലാസ് അടൂർ, ലത്തിഫ്മക്രേരി, ഷമീർനധവി, അനിൽകുമാർകണ്ണൂർ , സുജു കെ രാജു, വറുഗീസ് ഡാനിയൽ, ജോബി തെരകത്തിനാൽ, സിദ്ദിക്ക്ചോക്കാട് , നവാസ് റാവുത്തർ ചിറ്റാർ ,സിനോയ് കടലുണ്ടി, സാബുഇടിക്കുള, ജിജു യോഹന്നാൻ ശങ്കരത്തിൽ , ജോർജ്് വറുഗീസ്, സൈമണ്വറുഗീസ്, ജോസ്പുല്ലാട്, അയൂബ്താന്നിമൂട്ടിൽ, സജികുറുങ്ങട്ടു, എബി ചെറിയാൻമാത്തൂർ, നൌഷിർ കണ്ണൂർ, ഷറഫ്പത്തനംതിട്ട, ഉസ്മാൻപെരുവാൻ തുടങ്ങിവർ സംസാരിച്ചു. സിയാദ് അബ്ദുള്ള പടുതോട് സ്വാഗതവും വറുഗീസ് സാമുവൽ നന്ദിയും പറഞ്ഞു. ജില്ലയിൽ ആയൂബ്പന്തളം , ബാബുകുട്ടിതെക്കുതോട് തുടങ്ങിയവരുടെ നേതൃത്വത്തിൽ അഞ്ചു നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടി പ്രചാരണം നടക്കുന്നതായി പ്രസിഡന്റ് അനിൽകുമാർ പത്തനംതിട്ട അറിയിച്ചു. ൃമവൗഹബാമസൗഹബ2021മുൃശഹ05.ഷുഴ
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ
പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാൻ യുഡിഫ് സർക്കാർ അധികാരത്തിൽ വരണം : രാഹുൽ മാങ്കൂട്ടത്തിൽ
03:25 AM Apr 06, 2021 | Deepika.com