കുവൈറ്റ് സിറ്റി: തൃശൂർ ചാലക്കുടി സ്വദേശി കുവൈറ്റിൽ നിര്യാതനായി. ചാലക്കുടി ഐ .ക്യൂ റോഡ് കുന്നംപുഴ വീട്ടിൽ ജിജോ അഗസ്റ്റിൻ (47) ആണ് മരിച്ചത്. കെ.ഒ.സിയിൽ എൻജിനീയറായിരുന്നു.
ഭാര്യ: ഡോ. ഷെന്നി. മക്കൾ: അന്നറോസ്, ജെന്നിഫർ. പാലക്കാട് എൻഎസ്എസ് എൻജിനീയറിംഗ് കോളജ് പൂർവവിദ്യാർഥിയായ ജിജോ അഗസ്റ്റിൻ കുവൈറ്റ് എൻജിനീയേഴ്സ് ഫോറം സജീവ അംഗം ആയിരുന്നു. കുടുംബം നാട്ടിലാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
മലയാളി കുവൈറ്റിൽ നിര്യാതനായി
11:43 AM Apr 05, 2021 | Deepika.com