പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സു​മാ​യി പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ

12:18 AM Mar 09, 2021 | Deepika.com
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ കു​റ്റ​വി​ചാ​ര​ണ നോ​ട്ടീ​സു​മാ​യി പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ. പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​സ​ബാ​ഹി​നെ​തി​രെ പാ​ർ​ലി​മെ​ന്‍റ് അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് അ​ൽ മു​തൈ​രും ഡോ. ​ബ​ദ​ർ അ​ൽ ദ​ഹൌ​നു​മാ​ണ് കു​റ്റ​വി​ചാ​ര​ണ നോ​ട്ടി​സ് സ​മ​ർ​പ്പി​ച്ച​ത്.

പാ​ർ​ല​മെ​ൻ​റ് സ​മ്മേ​ള​ന​ത്തി​ലെ അ​ജ​ണ്ട​യി​ൽ പ്ര​മേ​യം ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യും അ​ടു​ത്ത സെ​ഷ​നി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്യു​മെ​ന്നും സ്പീ​ക്ക​ർ മ​ർ​സൂ​ഖ് അ​ൽ ഗാ​നിം അ​റി​യി​ച്ചു. നി​യ​മം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​രാ​ജ​യ​പ്പെ​ട്ട​ന്ന് ആ​രോ​പി​ച്ചാ​ണ് കു​റ്റ​വി​ചാ​ര​ണ നോ​ട്ടി​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് നി​ർ​ണാ​യ​ക സ്വാ​ധീ​ന​മാ​ണ് പാ​ർ​ല​മെ​ന്‍റി​ലു​ള്ള​ത്. നേ​ര​ത്തെ പാ​ർ​ല​മെ​ൻ​റ് അം​ഗ​ങ്ങ​ളു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് ഒ​രു മാ​സം പ്രാ​യ​മാ​യ കു​വൈ​റ്റ് സ​ർ​ക്കാ​ർ രാ​ജി​വ​ച്ച​ത്. കു​റ്റ​വി​ചാ​ര​ണ​ക​ൾ നി​ര​ന്ത​രം ആ​വ​ർ​ത്തി​ക്കു​ന്ന​ത് സ​ർ​ക്കാ​രും പാ​ർ​ല​മെ​ന്‍റും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​വു​മെ​ന്നു​മാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ​