കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,144 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതോടെ ട ആകെ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.60 ശതമാനമായി താഴ്ന്നു. 9,081 ടെസ്റ്റുകളാണ് ഇന്നലെ നടത്തിയത്. വിവിധ ആശുപത്രികളിലായി ചികത്സലായിരുന്ന ഏഴുപേർ മരണമടഞ്ഞതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1,127 ആയി.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.83 ശതമാനമാണ്.956 പേരാണ് ഇന്നലെ കോവിഡ് മുക്തരായത് . ഇതോടെ രാജ്യത്ത് ആകെ 186,187 പേർ മുക്തരായി. 13,258 ആക്ടിവ് കോവിഡ് കേസുകളും തീവ്ര പരിചരണത്തിൽ 175 പേർ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ കോവിഡ് ബാധിതർ രണ്ടുലക്ഷം കഴിഞ്ഞു; 24 മണിക്കൂറിനിടെ 1,144 പേർക്ക് രോഗം സ്ഥിരീകരിച്ചു
11:36 PM Mar 08, 2021 | Deepika.com