സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​രി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ക​ല കു​വൈ​റ്റ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി

11:32 PM Mar 08, 2021 | Deepika.com
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും കെ​കെ എം​എ ര​ക്ഷാ​ധി​കാ​രി​യു​മാ​യി​രു​ന്ന സ​ഗീ​ർ തൃ​ക്ക​രി​പ്പൂ​രി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ പ​ട​ന്ന സ്വ​ദേ​ശി അ​ദ്ദേ​ഹം കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ത​യാ​യ​തി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ സൗ​ദ ക​ഴി​ഞ്ഞ ദി​വ​സം നി​ര്യാ​ത​യാ​യി​രു​ന്നു. പ്ര​ള​യ​കാ​ല​ത്തും കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്തും നോ​ർ​ക്ക ഹെ​ല്പ് ഡെ​സ്കു​മാ​യി സ​ഹ​ക​രി​ച്ച് വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണം കു​വൈ​റ്റ് പൊ​തു സ​മൂ​ഹ​ത്തി​ന് നി​ക​ത്താ​വാ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്നും, നി​ര്യാ​ണ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും ദു​ഖ​ത്തി​ൽ പ​ങ്ക് ചേ​രു​ന്ന​താ​യും ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​കെ നൗ​ഷാ​ദ് എ​ന്നി​വ​ർ അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ