കുവൈറ്റ്: ഇന്ത്യൻ സമൂഹത്തിനിടയിൽ സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തകനായിരുന്നു സഗീർ തൃക്കരിപ്പൂർ. നീണ്ട പ്രവാസജീവിതം മുഴുവനും അവശത അനുഭവിക്കുന്നവർക്കായി മാറ്റിവച്ച വലിയ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. മികച്ച സംഘാടക മികവ് കൊണ്ട് തന്റെ കർമ്മപഥങ്ങളെ അതുല്യമാക്കിയ സഗീർ തൃക്കരിപ്പൂരിന്റെ വേർപാട് കുവൈറ്റ് സാമൂഹിക-സാംസ്കാരിക മേഖലയുടെ ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്ന് ജനതാ കൾച്ചറൽ സെൻറർ (ജെസിസി) കുവൈറ്റ് അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.
കുവൈറ്റ്: കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന സഗീർ തൃക്കരിപ്പൂരിന്റെ നിര്യാണത്തിൽ ഐസിഎഫ് കുവൈറ്റ് നാഷണൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മികച്ച സംഘാടകനും സൗമ്യമായ വ്യക്തിത്വത്തിനുടമയുമായിരുന്ന സഗീർ സാഹിബിന്റെ വിയോഗം കുവൈറ്റിലെ പൊതുരംഗത്ത് സൃഷ്ടിക്കുന്ന ശൂന്യത കനത്തതായിരിക്കുമെന്ന് ഐസിഎഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഭാര്യ മരിച്ച് ദിവസങ്ങൾക്കകം തന്നെ സഗീറും മരണത്തിനു കീഴടങ്ങിയതോടെ, അതീവ ദുഃഖിതരായി കഴിയുന്ന മക്കളുടെയും കുടുംബാംഗങ്ങളുടെയും വിഷമത്തിൽ പങ്ക് ചേരുന്നതായും കഇഎ ഐസ്എഫ് അനുശോചന കുറിപ്പിൽ പറഞ്ഞു. ഐസിഎഫ് കുവൈറ്റ് പ്രസിഡൻറ് അബ്ദുൽ ഹകീം ദാരിമി പ്രാർഥന നടത്തി.
കുവൈറ്റ് സിറ്റി: സഗീർ തൃക്കരിപ്പൂരിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എംസിസി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം കുവൈറ്റ് പ്രവാസി സമൂഹത്തിനു കനത്ത നഷ്ടമാണെന്നും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കുവൈറ്റ്: സഗീർ തൃക്കരിപ്പൂരിന്റെ നിര്യാണത്തിൽ കെകഐംഎ അനുശോചനം രേഖപ്പെടുത്തി. ജീവകാരുണ്യ രംഗത്ത് സ്വന്തം ജീവിതം കൊണ്ട് സംസാരിക്കുകയും പ്രവർത്തനംകൊണ്ടു മാതൃക കാണിക്കുകയും ചെയ്ത വ്യക്തിത്വമാണ് സഗീർ തൃക്കരിപ്പൂർ. കെകഐംഎ രൂപീകരണത്തിനും മുൻപും ശേഷവും സംഘടന ആവിഷ്കരിച്ചു നടപ്പിലാക്കിയ വിവിധങ്ങളായ ജീവകാരുണ്യ , മനുഷ്യസ്നേഹ പദ്ധതികളുടെ പിറവിയിലും ആവിഷ്കാരത്തിലും നേതൃത്വം വഹിച്ച നേതാവാണ് സഗീർ തൃക്കരിപ്പൂർ .
കുവൈറ്റ് സിറ്റി: നാല് പതിറ്റാണ്ട് കാലം കുവൈറ്റിലെ സാമൂഹിക ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന സഗീർ തൃക്കരിപ്പൂരിന്റെ വിയോഗം കുവൈറ്റിലെ പ്രവാസികൾക്ക് തീരാ നഷ്ടമാണ്. അശരണർക്കും ആലംബഹീനർക്കും വേണ്ടി സദാ സമയം പ്രവർത്തിച്ച വ്യക്തി എന്ന നിലയിൽ ഏവർക്കും പ്രിയങ്കരനായ നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തിൽ രിസാല സ്റ്റഡി സർക്കിൾ കുവൈറ്റ് നാഷനൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
കുവൈറ്റ്: കെകഐംഎ രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനും പൗരപ്രമുഖനുമായ സഗീർ തൃക്കരിപ്പൂരിന്റെ നിര്യാണത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ അനുശോചിച്ചു. അസാമാന്യ നേതൃപാടവവും ആസൂത്രണ മികവും പൊതുസമ്മതനും കുവൈറ്റിലെ നിരവധി സംഘടനകൾക്ക് മാതൃകയുമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. നാലു പതിറ്റാണ്ടായി കുവൈറ്റിലെ സാംസ്കാരിക സാമൂഹിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർക്ക് സഹായവുമായി മുന്പിൽ തന്നെയുണ്ടായിരുന്നു. മലയാളി സമൂഹത്തിന്റെ തീരാ നഷ്ടമായ അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.
സഗീർ തൃക്കരിപ്പൂരിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി
11:28 PM Mar 08, 2021 | Deepika.com