ദുബായ് : 40 വയസിനു മുകളിലുള്ള റസിഡന്റ്സ് വിസക്കാർക്കും വാക്സിൻ നൽകാൻ തീരുമാനമായി. ഇന്ന് മുതൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിട്ടി അറിയിച്ചു.
യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാകാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ നിർദ്ദേശപ്രകാരം കോവിഡ് വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് 40 വയസിനു മുകളിൽ പ്രായമുള്ള റസിഡന്റ്സ് വിസക്കാർക്കും വാക്സിൻ നൽകാൻ നടപടികൾ പൂർത്തീകരിച്ചിരിക്കുന്നത്.
ഡിഎച്ച്എയുടെ ആപ്പ് മുഖേനയോ, 800 342 എന്ന നന്പറിലൂടെ, കോണ്ടാക്ട് സെന്ററിൽ നേരിട്ട് ബന്ധപ്പെട്ടോ രജിസ്ട്രേഷൻ നടത്താനാകുമെന്ന് ഹെൽത്ത് അതോറിറ്റി അറിയിച്ചു. മറ്റു എമിറേറ്റുകളിലെ വിസയുമായി ദുബായിൽ താമസിക്കുന്ന 60 വയസിനുമുകളിൽ ഉള്ളവർക്കും ദുബായിൽ നിന്നും വാക്സിൻ സ്വീകരിക്കാവുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. വിട്ടുമാറാത്ത രോഗമുള്ളവർ, നിശ്ചയദാർഢ്യ വിഭാഗത്തിൽപെടുന്നവർ, കോവിഡ് മുൻനിര പോരാളികൾ, സുപ്രധാന മേഖലയിലെ തൊഴിലാളികൾ എന്നിവർക്കും വാക്സിനേഷന് വേണ്ടി ഇപ്പോൾ രജിസ്റ്റർ ചെയ്യാമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി വിശദീകരിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
40 വയസിനു മുകളിലുള്ള റസിഡന്റ്സ് വിസക്കാർക്ക് വാക്സിൻ നൽകും
11:35 PM Mar 03, 2021 | Deepika.com