ദുബായ് : പെറ്റിക്കേസിൽ പെട്ടവർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സഹായിക്കുന്ന ന്ധനല്ല പെരുമാറ്റന്ധ സർട്ടിഫിക്കറ്റ് നൽകാൻ ഒരുങ്ങി ദുബായ് പോലീസ്. ചെറിയ കുറ്റങ്ങളിൽ ഏർപെട്ടവർക്കു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങി വരാൻ സൗകര്യം ഒരുക്കാനാണ് ദുബായ് പോലീസ് ലക്ഷ്യമിടുന്നത്.
ക്രിമിനൽ സ്വഭാവം ഇല്ലാത്ത ചെറിയ കുറ്റങ്ങളും, സാന്പത്തിക കുറ്റങ്ങളും മൂലം കേസുകളിൽ അകപെട്ടവർക്കു ഗുഡ് കോണ്ടക്ട് സർട്ടിഫിക്കറ്റ് നൽകുന്ന പദ്ധതിക്ക് ദുബായ് പോലീസ് തുടക്കം കുറിച്ചതായി അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയാണ് അറിയിച്ചത്.
ചെറിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്ക് സമൂഹത്തിലേക്ക് തിരികെ വരുന്നതിനും യുഎഇയിൽ ജോലി ലഭിക്കുന്നതിനും ലക്ഷ്യമിട്ടാണ് ദുബായ് പോലീസിന്റെ ശ്രദ്ധേയമായ തീരുമാനം . ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപടി ക്രമങ്ങൾ ഡിജിറ്റലൈസ് ചെയ്തതോടെ ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ 5 മിനുറ്റുകൾക്കകം നൽകുന്നതിനും സാധ്യമായിട്ടുണ്ട്. സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ആറു ഘട്ടങ്ങളിലൂടെ കടന്നു, ഒന്നിലേറെ ഭാഷകളിൽ തയാറാക്കുന്നതിന് 5 മിനിറ്റ് മതിയെന്നതാണ് പുതിയ സാങ്കേതിക വിദ്യയുടെ സൗകര്യമെന്നും അൽ മൻസൂരി അറിയിച്ചു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
പെറ്റിക്കേസിൽ പെടുന്നവർക്കും പെരുമാറ്റ സർട്ടിഫിക്കറ്റ് നൽകുമെന്ന് ദുബായ് പോലീസ്
11:33 PM Mar 03, 2021 | Deepika.com