കുവൈറ്റ് സിറ്റി: ഇസ്റാഅ്-മിഅ്റാജ് പ്രമാണിച്ച് മാർച്ച് 11 വ്യാഴാഴ്ച രാജ്യത്ത് പൊതുഅവധി. സിവിൽ സർവിസ് ബ്യൂറോ ഇതുസംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചു.
വെള്ളി, ശനി അവധി ദിവസങ്ങൾ കൂടി ചേരുന്നതോടെ തുടർച്ചയായി മൂന്നു ദിവസം അവധി ലഭിക്കും. മാർച്ച് 10 ബുധനാഴ്ച അടക്കുന്ന സർക്കാർ സ്ഥാപനങ്ങൾ 12, 13 വാരാന്ത്യ അവധികൂടി കഴിഞ്ഞ് 14ന് ഞായറാഴ്ചയാണ് പിന്നീട് തുറന്നുപ്രവർത്തിക്കുകയെന്ന് അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ മാർച്ച് 11ന് പൊതുഅവധി
10:54 PM Mar 03, 2021 | Deepika.com