കുവൈറ്റ്: എംഇഎസ് കുവൈറ്റ് സീനിയർ മെന്പർ എൻജി. ഉമ്മർകുട്ടിക് എംഇഎസ് കുവൈറ്റ് കമ്മിറ്റി യാത്രയപ്പു നൽകി. 22 വർഷത്തോളം കുവൈറ്റ് ഓയിൽ കന്പനിയിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. വിവിധ സംഘടനകളിൽ പ്രവർത്തിച്ച അദ്ദേഹം സമൂഹിക പ്രവർത്തന മേഖലയിൽ സജീവമായിരുന്നു എംഇഎസ് നൽകിയ സ്നേഹ ഉപഹാരം കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് റാഫി ഉമ്മർ കുട്ടി സാഹിബിന് നൽകി. പ്രസ്തുത ചടങ്ങിൽ റമീസ് സലേഹ്, അർഷദ്, റയീസ് സലേഹ് എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഉമ്മർകുട്ടിക്ക് എംഇഎസ് കുവൈറ്റ് യാത്രയപ്പു നൽകി
10:50 PM Mar 03, 2021 | Deepika.com