കുവൈറ്റില്‍ പുതിയ മന്ത്രിസഭ രൂപീകരിച്ചു

12:52 PM Mar 03, 2021 | Deepika.com
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ പുതിയ മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ച് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് ഉത്തരവിറക്കി. നേരത്തെ അമീർ ഷെയ്ഖ് നവാഫ് പ്രധാനമന്ത്രിയായി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസബാഹിനെ നിയമിച്ചിരുന്നു. നാല് പുതിയ മന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീരുമാനം പ്രധാനമന്ത്രി ദേശീയ അസംബ്ലിയെ അറിയിക്കുകയും തുടര്‍ന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും ചെയ്യും. മന്ത്രിസഭ രൂപവത്കരണം വൈകുന്ന പശ്ചാത്തലത്തിൽ കുവൈത്ത് പാർലമെൻറ് ഒരുമാസത്തേക്ക് അമീര്‍ സസ്പെൻഡ് ചെയ്തിരിക്കുകയായിരുന്നു.

മന്ത്രിമാരും അവരുടെ വകുപ്പുകളും:
ഹമദ് ജാബർ അൽ അലി അൽ സബ - ഉപപ്രധാനമന്ത്രി പ്രതിരോധമന്ത്രി
അബ്ദുല്ല അൽ റൂമി - ഉപപ്രധാനമന്ത്രി, നീതിന്യായ മന്ത്രി
തമർ അലി സബ അൽ സലേം അൽ സബ - ആഭ്യന്തര മന്ത്രി
ഖലീഫ മുസീദ് ഹമദ - ധനകാര്യ മന്ത്രി
ഡോ. ബേസിൽ ഹമ്മൂദ് ഹമദ് അൽ സബ - ആരോഗ്യമന്ത്രി
ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബ - വിദേശകാര്യ മന്ത്രി
ഇസ അഹമ്മദ് മുഹമ്മദ് ഹസ്സൻ അൽ കന്ദാരി - ഔഖാഫ് മന്ത്രി
ഡോ. മുഹമ്മദ് അബ്ദുൾ ലത്തീഫ് അൽ ഫാരിസ് - എണ്ണമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി
ഡോ. റാണ അബ്ദുല്ല അബ്ദുൾ റഹ്മാൻ അൽ ഫാരിസ് - പൊതുമരാമത്ത് , വാർത്താവിനിമയ, സാങ്കേതിക മന്ത്രി
മുബാറക് സേലം മുബാറക് അൽ ഹരിസ് - പാര്‍ലിമെന്‍റ് കാര്യ മന്ത്രി
അബ്ദുൽ റഹ്മാൻ ബദ അൽ മുത്തൈരി - വാര്‍ത്താവിനിമയ മന്ത്രി
അലി ഫഹദ് അൽ മുദഫ് - വിദ്യാഭ്യാസ മന്ത്രി
ഷായ അബ്ദുൾറഹ്മാൻ അഹ്മദ് അൽ-ഷായ - ഭവന, നഗരവികസന സഹമന്ത്രി,
ഡോ. അബ്ദുല്ല ഇസ്സ അൽ സൽമാൻ - വാണിജ്യ വ്യവസായ മന്ത്രി
ഡോ. മഷാൻ മുഹമ്മദ് മഷാൻ അൽ ഒതൈബി - വൈദ്യുതി, വെള്ളം, ഊർജ്ജ മന്ത്രി

റിപ്പോർട്ട്: സലിം കോട്ടയിൽ