കുവൈറ്റ് : ദേശീയ ദിനത്തോടനുബന്ധിച്ച് ഐസിഎഫ് സംഘടിപ്പിച്ച രക്തദാന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ഐസിഎഫ് സർവീസ് സമിതിയുടെ കീഴിലുള്ള സഫ്വ വോളണ്ടിയേഴ്സ് വിംഗാണ് പരിപാടി സംഘടിപ്പിച്ചത്.
ജാബ്രിയ ബ്ലഡ് ബാങ്കിലായിരുന്നു രക്തദാന സംവിധാനമൊരുക്കിയത്. ഐസിഎഫ് നാഷണൽ നാഷണൽ പ്രസിഡൻറ് അബ്ദുൽ ഹകീം ദാരിമി, വെൽഫയർ സെക്രട്ടറി അബൂ മുഹമ്മദ്, സേവന കാര്യ സമിതി സെക്രട്ടറി സമീർ മുസ്ല്യാർ, സഫ് വ വോളണ്ടിയേഴ്സ് എന്നിവർ പരിപാടി നിയന്ത്രിച്ചു. കോവിഡ് പശ്ചാതലത്തിൽ രക്ത ബാങ്കിലേക്ക് കൂടുതലായി രക്തമാവശ്യമുണ്ടെന്ന ബോധ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
രക്തദാന ക്യാന്പയിൻ സംഘടിപ്പിച്ചു
12:50 AM Mar 02, 2021 | Deepika.com