ബോസ്റ്റണ്‍: നോർത്ത് അമേരിക്ക മഹേശ്വര മഹാസഭയുടെ പുതിയ പ്രസിഡന്റായി അഭിലാഷാ രതിയെ തെരഞ്ഞടുത്തു. 1983ൽ രൂപീകരിച്ച സഭയുടെ ചരിത്രത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വനിതാ പ്രസിഡന്റാണ് അഭിലാഷാ രതി.
ഇതര സമൂഹങ്ങളുടെ വളർച്ചക്കൊപ്പം നോർത്ത് അമേരിക്കയിലെ മഹേശ്വരി മഹാസഭയുടെ വളർച്ചയും സംസ്കാരവും പാരന്പര്യവും കാത്തുസൂക്ഷിക്കുന്നതിന് പുതിയ തലമുറയ്ക്ക് കൈമാറുന്നതിനും ഉദേശിച്ച 1983ൽ സ്ഥാപിച്ചതാണ് മഹാസഭ. 4000ത്തിലധികം അംഗങ്ങളാണ് സഭയിലുള്ളത്. അമേരിക്കയിൽ പത്ത് ചാപ്റ്ററുകളാണ് സഭയ്ക്കുള്ളത്.
മധ്യപ്രദേശിൽ ജനിച്ച അഭിലാഷ വളർന്നത് തെലുങ്കാനയിലെ ഹൈദരാബാദിലാണ്. കോമേഴ്സിൽ ബിരുദധാരിയായ അഭിലാഷ സോഫ്റ്റ്വെയർ എൻജിനീയറായ ഭരതിനെ വിവാഹം ചെയ്തു 1991ലാണ് അമേരിക്കയിലെത്തുന്നത്. സിവിഎസ് ഹെൽത്തിൽ സോഫ്റ്റ് വെയർ ക്യാളിറ്റി എൻജിനീയറിംഗിൽ മാനേജരായി പ്രവർത്തിക്കുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
നോർത്ത് അമേരിക്ക മഹേശ്വര മഹാസഭാ പ്രസിഡന്റായി അഭിലാഷ രതിയെ തെരഞ്ഞെടുത്തു
11:52 PM Mar 01, 2021 | Deepika.com