ന്യൂയോർക്ക്: സുപ്രസിദ്ധ ബാലസാഹിത്യകാരനും അമേരിക്കൻ മലയാളികളുടെ സാഹിത്യവേദികളിൽ ദീർഘകാലം നിറസാന്നിധ്യവുമായിരുന്ന ജോയൻ കുമരകത്തിന്റെ വേർപാടിൽ ഫൊക്കാനയുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഫൊക്കാനയുടെ നിരവധി സാഹിത്യ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുള്ള വ്യക്തിയും ബാലസാഹിത്യരംഗത്ത് തന്േറതായ കൈയ്യെപ്പ് പതിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളെ തികച്ചും ആദരവോടെ സ്മരിക്കുകയാണെന്ന് ഫൊക്കാന പ്രസിഡന്റ് സുധ കർത്ത പറഞ്ഞു.
ജോയൻ കുമരകത്തിന്റെ ലളിതസുന്ദരമായ പ്രഭാഷണങ്ങളും അതിലെ തത്വചിന്തകളും അദ്ദേഹത്തിന്റെ ഈശ്വരവിശ്വാസവും അനുകരണീയമാണെന്ന് ഫൊക്കാന നാഷണൽ കോർഡിനേറ്റർ അലക്സ് തോമസ് പറഞ്ഞു.
റിപ്പോർട്ട്: ജോർജ് ഓലിയ്ക്കൽ
ജോയൻ കുമരകത്തിന്റെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു
11:50 PM Mar 01, 2021 | Deepika.com