കുവൈറ്റ് : കുവൈറ്റ് ഓയിൽ കന്പനിയിലെ കാരണവരായ എൻജിനീയർ ഉമ്മർകുട്ടി (വടക്കേക്കാട്)ക്ക് അഹ് മദി ഏരിയയിലെ സൗഹൃദ വലയം ഊഷ്മള യാത്രയയപ്പു നൽകി. 22 വർഷമായി പ്രവാസിയായ അദ്ദേഹം കെഒസിയിലെ പ്രോസസ് സ്പെഷലിസ്റ്റ് തസ്തികയിലെ സീനിയർ എജിനീയറായിരുന്നു. കുവൈത്തിലെ വിവിധങ്ങളായ സംഘടകളിൽ പ്രവർത്തിച്ച അദ്ദേഹം സാമൂഹ്യ പ്രവർത്തന മേഖലയിൽ നിറസാന്നിധ്യമായിരുന്നു.
അദ്ദേഹത്തിന്റെ ഏക പുത്രൻ എൻജിനീയർ ഫഹീം പ്രൈവറ്റ് കന്പനിയിൽ എൻജിനീയറായി ജോലി ചെയ്യുന്നു.സംഗമത്തിൽ ഡോ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. അബൂബക്കർ സിദ്ധീഖ് മദനി, നസറുദ്ധീൻ, ബിനു അബ്ദുൽ കരീം, മുനീർ, അൻഫർ, റമീദ്, ഇസ്മയിൽ, അബ്ദുസ്സലാം, ആദിൽ നസറുദ്ധീൻ, ഫഹീം ഉമ്മർ കുട്ടി, അബ്ദുറഹിമാൻ അബൂബക്കർ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഉമ്മർ കുട്ടിക്ക് യാത്രയയപ്പു നൽകി
01:02 AM Feb 26, 2021 | Deepika.com