ആക്സ മെറിൻ സന്തോഷിന്റെ പ്രാർഥനഗാനത്തോടെ ആർവിപി വിൽസണ്‍ ഉഴത്തിലിന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. അമേരിക്കൻ ദേശീയഗാനം ഡാന ജോണും ഇന്ത്യൻ ദേശീയഗാനം ദിവ്യ എഡ്വേർഡും ഷീല ഷാജുവും ചേർന്ന് ആലപിച്ചു. സണ്‍ഷൈൻ റീജണ്‍ ചെയർമാൻ ജെയ്സണ്‍ സിറിയക് സ്വാഗതം ആശംസിച്ചു. അധ്യക്ഷൻ വിൽസണ്‍ ഉഴത്തിൽ ഫോമാ കേരളത്തിലുണ്ടായ പ്രളയത്തിലും കോവിഡ് കാലത്തും നൽകിയ സ്തുത്യർഹമായ സേവനങ്ങളെ പ്രകീർത്തിക്കുകയും റീജണ്‍ നടത്താനിരിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു. യോഗത്തിൽ ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് ഫോമായുടെ പുതിയ ചാരിറ്റി പദ്ധതിയായ ഹെല്പിംഗ് ഹാൻഡ്സിന്റെ പ്രവർത്തനങ്ങളെപ്പറ്റിയും വിശദമായി സംസാരിച്ചു.
ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ ഗ്രാൻഡ് കാനിയെൻ യൂണിവേഴ്സിറ്റിയിൽനിന്നും ഫോമാ വഴി കിട്ടാവുന്ന സ്കോളർഷിപ് പ്രോഗ്രാമിനെ കുറിച്ച് വിവരിച്ചു. ഫോമാ നാഷണൽ കമ്മറ്റി മെന്പറ·ാരായ ബിനൂപ് കുമാർ , ബിജു ആന്റണി എന്നിവർ സണ്‍ഷൈൻ റീജിയന്റെ എല്ലാ പ്രവർത്തനങ്ങൾക്കും എപ്പോഴും കൂടെയുണ്ടാകും എന്നു പ്രസംഗത്തിൽ പറഞ്ഞു.
സണ്‍ഷൈൻ റീജണിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം അമ്മിണി ചെറിയാൻ ദീപം തെളിച്ചു സംസാരിച്ചു. മെന്പേഴ്സ് ജെയ്സണ്‍ സിറിയക്, റെജി സെബാസ്റ്റ്യൻ, ബിജു ലൂക്കോസ്, ഷാന്റി വര്‍ഗീസ്, ടിറ്റോ ജോണ്‍ വിമൻസ് ഫോറം സ്മിത,ഏരിയ കോർഡിനേറ്റർ ഷിബു ജോസഫ് എന്നിവർസന്നിഹിതനായിരുന്നു. അഗ്രികൾച്ചർ ഫോറം ഷെൻസി മാണി, ബിസിനസ് ഫോറം ജോസ് സെബാസ്റ്റ്യൻ , സുശീൽ നാലകത്തു സന്തോഷ് തോമസ് എന്നിവർ ഭദ്രദീപം അണിയിച്ചു സംസാരിച്ചു
ജെയിംസ് ഇല്ലിക്കൽ ( ഫോമാ ഹെൽപിംഗ് ഹാൻഡ്സ് സോണൽ കോഓർഡിനേറ്റർ) , ജോസ് സെബാസ്റ്റ്യൻ (റിയൽ എസ്റ്റേറ്റ് കണ്‍സൾട്ടന്റ്) സാബു ലൂക്കോസ് തുടങ്ങിയവർ പരിപാടിയുടെ സ്പോണ്സർ·ാരായിരുന്നു
സണ്‍ഷൈൻ റീജണിലെ അംഗസംഘടനാ പ്രസിഡന്റുമാരെയും അസോസിയേഷനെ പ്രതിനിധീകരിച്ചു വന്നവരെയും ഫോമാ നേതൃത്വം പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. എല്ലാ അസോസിയേഷൻ ഭാരവാഹികളും ഫോമായ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചു കൊണ്ടു സംസാരിച്ചു
പൗലോസ് കുയിലാടനും, നിവിൻ ജോസും നേതൃത്വം നൽകിയ ഫോമാ നാടകമേളയുടെ മത്സരവിജയികൾക്കുള്ള ട്രോഫികളും , സ്പോണ്‍സേഴ്സിനുള്ള ഫലകങ്ങളും നൽകി ആദരിച്ചു .
ശാലു ജോസഫ് ,ഡോ. കാരൻ ചെറിയാൻ ജോസഫ് അഞ്ജലി ചെന്പരത്തി ,ഡാന ജോണ്‍ , ജിജി ,നിവിൻ ജോസ്, ഹരികുമാർതുടങ്ങിയവർ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. സണ്‍ഷൈൻ റീജിയന്റെ സെക്രട്ടറി ബിജു ലൂക്കോസിന്റെ നന്ദി പ്രകടനത്തിനു ശേഷം ഡിന്നറോടും കൂടി വൈകിട്ട് എട്ടോടെ മീറ്റിംഗ് പര്യവസാനിച്ചു.
റിപ്പോർട്ട്: ടി. ഉണ്ണികൃഷ്ണൻ