ഷിക്കാഗോ: നോർത്ത് അമേരിക്കയിൽ ആദ്യം രൂപംകൊണ്ട് മലയാളി സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ശാഖയായ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിമൻസ് ഡേ ആഘോഷപരിപാടികൾ മാർച്ച് 6 ശനിയാഴ്ച എഴിന് സൂമിലൂടെ സംഘടിപ്പിക്കപ്പെടുന്നു.
കോവിഡ് എന്ന മഹാമാരി പിന്നിട്ടിട്ട് ഒരുവർഷം കഴിഞ്ഞിട്ടും ഗവണ്മെന്റ് നിബന്ധനകൾ ഇപ്പോഴും നിലനിൽക്കുന്നതിനാലാണ് ഇപ്രാവശ്യം വിമൻസ് ഡേ പരിപാടികൾ സൂമിലൂടെ നടത്തപ്പെടുന്നത്. പ്രസ്തുത പരിപാടിയിൽ അമേരിക്കയിലെയും കേരളത്തിലേയും പ്രമുഖ വ്യക്തികൾക്ക് ലൈവ് ആയി സംബന്ധിച്ച് യോഗത്തെ അംഭിസംവോദന ചെയ്തു സംസാരിക്കുന്നത്. ഷിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഫോറം ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും വനിതകളെ ഒരു കുടക്കീഴിൽ അണിനിരത്തി കൊണ്ടാണ് വിവിധങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നത്.
ഇപ്രാവശ്യം വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സൂമിലൂടെ പരിപാടി ചെയ്യുവാൻ സാധിക്കുന്നു എന്നത് അസോസിയേഷന് അഭിമാനകരമാണ്. ഇപ്രാവശ്യത്തെ വിമൻസ് ഫോറം പരിപാടിക്ക് ബ്ലെഡ് ഫോർ ചേഞ്ച് എന്ന് നാമകരണം ചെയ്തു കൊണ്ടാണ് നടത്തുന്നത്. പരിപാടികളുടെ ജനറൽ കോർഡിനേറ്ററായി റോസ് വടകര, കോർഡിനേറ്റേഴ്സമാരായി ആഗ്നസ് മാത്യു, ജെസി റിൻസി, ഷൈനി ഹരിദാസ്, ബീന കണ്ണൂക്കാടൻ, ജൂബി വള്ളിക്കളം, ഡോ. സിബിൾ ഫിലിപ്പ്, ഷാന മോഹൻ, ജോമോൾ ചെറിയതിൽ, ശ്രീദേവി പന്തള, ബ്രിജിറ്റ് ജോർജ്, സൂസൻ ഷിബു, സാറ അനിൽ എന്നിവരാണ്.
പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടൻ, സെക്രട്ടറി ജോഷി വള്ളിക്കളം, വനിതാ പ്രതിനിധികളായ ലീല ജോസഫ്, മേഴ്സി കുര്യാക്കോസ് എന്നിവർ സ്നേഹപൂർവം ക്ഷണിക്കുന്നു.
റിപ്പോർട്ട്: ജോഷി വള്ളിക്കളം
ഷിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഡേ ആഘോഷം മാർച്ച് ആറിന്
12:16 AM Feb 26, 2021 | Deepika.com