കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസിഡർ സിബി ജോർജ് പാർപ്പിടകാര്യ മന്ത്രി ഡോ. അബ്ദുല്ല അബ്ദുൾ സമദ് മറാഫിയുമായി കൂടിക്കാഴ്ച നടത്തി. ധനകാര്യ, വ്യാപാര മേഖലകളിൽ ഇന്ത്യയും കുവൈറ്റും തമ്മിൽ സഹകരണം വർധിച്ചുവരുന്നതായും ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമായാതായും അംബാസിഡർ പറഞ്ഞു.
കൂടുതൽ നിക്ഷേപ അവസരങ്ങൾക്കുള്ള സാധ്യതകളും ഇരുവരും വിലയിരുത്തി. പൊതു താൽപര്യമുള്ള വിഷയങ്ങളും ആഗോള സാന്പത്തിക രംഗത്തെ സംഭവ വികാസങ്ങളും ചർച്ച ചെയ്തതായി ഇന്ത്യൻ എംബസി പത്രകുറിപ്പിലൂടെ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യൻ അംബാസിഡർ കുവെറ്റ്് പാർപ്പിടകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
11:32 PM Feb 24, 2021 | Deepika.com