കുവൈറ്റ് സിറ്റി : രാജ്യത്ത് തിങ്കളാഴ്ച 899 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം 184,989 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 6,851 പരിശോധനകളാണ് ഇന്നലെ നടന്നത്.
വിവിധ ആശുപത്രികളിൽ കോവിഡ് ചികത്സലായിരുന്നു അഞ്ചുപേർ കൂടി മരണപ്പെട്ടതോടെ ആകെ മരിച്ചവരുടെ എണ്ണം 1,049 ആയി. 955 പേരാണ് ഇന്നലെ രോഗമുക്തരായത് . ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 173,182 ആയി. വിവിധ ആശുപത്രികളിൽ ചികിൽസയിൽ 10,758 പേരും തീവ്ര പരിചരണത്തിൽ 149 പേരും കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈറ്റിൽ 899 പേർക്ക് കോവിഡ്; അഞ്ച് മരണം
02:54 AM Feb 23, 2021 | Deepika.com