കുവൈറ്റ് സിറ്റി :കോവിഡ് വ്യാപനത്തെ തുടർന്ന് ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം വിദേശികൾക്കുള്ള യാത്ര വിലക്ക് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടി വെക്കാൻ കുവൈറ്റ് സർക്കാർ തീരുമാനിച്ചു.
നേരത്തെ ഇന്ത്യയടക്കമുള്ള 35 രാജ്യങ്ങളിലെ വിമാന യാത്രക്കാരുടെ യാത്ര വിലക്ക് ഒഴിവാക്കിയതായി കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചിരുന്നു. എന്നാല്‍ പൊടുന്നനെ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
പുതിയ തീരുമാനമാനുസരിച്ച് കുവൈറ്റികൾക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനമുണ്ടാവുകയുള്ളൂ. രാജ്യത്തേക്ക് മടങ്ങുന്ന സ്വദേശികൾ ഒരാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനും തുടർന്ന് ഒരാഴ്ചത്തെ ഹോം ക്വാറന്റൈനും സ്വീകരിക്കണം.
റിപ്പോർട്ട്: സലിം കോട്ടയിൽ
മലക്കം മറിഞ്ഞ് കുവൈറ്റ്; സ്വദേശികൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി
01:01 PM Feb 21, 2021 | Deepika.com