കുവൈറ്റ് സിറ്റി : ഇന്ത്യയടക്കമുള്ള 35 രാജ്യങ്ങളിലെ വിമാന യാത്രക്കാരുടെ യാത്ര വിലക്ക് ഒഴിവാക്കിയതായി കുവൈത്ത് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും നാളെ മുതൽ നേരിട്ട് കുവൈറ്റിലേക്ക് വരാൻ കഴിയും. യാത്ര നിരോധന പട്ടികയിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ നിരോധന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ 35 രാജ്യങ്ങളെ ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് മാറ്റി. അതോടൊപ്പം 33 രാജ്യങ്ങളെ കൂടി പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ 14 ദിവസത്തെ ഇൻസ്റ്റിട്യൂഷൻ ക്വാറന്റൈനിൽ കഴിയണം. പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഏഴ് ദിവസം സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറന്റൈനിലും ഏഴ് ദിവസം ഹോം ക്വാറന്റൈനിലും കഴിയണം. വിമാനത്താവളത്തിലും, ഏഴാം ദിവസവും ആർടിപിസിആർ പരിശോധന നടത്തണം.
നിബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്ൈറനായി 43 ഹോട്ടലുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ംംം.സൗംമശോീമെളലൃ.രീാ എന്ന ഓണ്‍ലൈൻ പ്ലാറ്റ്ഫോം വഴിയാണ് ഹോട്ടലുകൾ ബുക്ക് ചെയ്യേണ്ടത്. ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ, ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് മാത്രമാണ് ക്വാറന്റൈൻ സൗകര്യത്തിന് അനുമതി നൽകിയിട്ടുള്ളത്. ആറ് രാത്രിയിലേക്കും ഏഴ് പകലിലേക്കും 120 ദിനാർ മുതൽ 330 ദിനാർ വരെയാണ് നിരക്ക്. വിദേശത്ത് ചികിൽസ തേടുന്ന സ്വദേശികൾ, വിദേശത്ത് പഠിക്കുന്ന കുവൈറ്റ് വിദ്യാർഥികൾ, 18 വയസിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ഇൻസ്റ്റിട്യൂഷൻ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് . ഇവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈനിൽ കഴിയേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.
കുവൈറ്റിലെ ഹോട്ടൽ ക്വാറന്റൈൻ നിരക്ക്
കുവൈറ്റിലേക്ക് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വാണിജ്യ വിമാന സർവീസുകൾക്ക് അനുമതി നൽകിയതോടെ കുവൈറ്റ് ഹോട്ടലുകൾ പുതിയ നിരക്ക് പുറത്ത് വിട്ടു. പുതിയ നിരക്ക് പ്രകാരം രണ്ടാഴ്ച ഹോട്ടലുകളിൽ കഴിയുന്ന യാത്രക്കാർ ഫൈവ് സ്റ്റാർ ഹോട്ടലിൽ സിംഗിൾ റൂമിന് 595 ദിനാറും ഡബിൾ റൂമിന് 725 ദിനാറൂം ഏഴ് ദിവസത്തേക്ക് 275 ദിനാറും ഡബിൾ റൂമിന് 335 ദിനാറും , ഫോർ സ്റ്റാർ ഹോട്ടലിലാണെങ്കിൽ 14 ദിവസത്തേക്ക് സിംഗിൾ റൂമിന് 400 ദിനാറും ഡബിൾ റൂമിന് 530 ദിനാറൂം ഏഴ് ദിവസത്തേക്ക് 185 ദിനാറും ഡബിൾ റൂമിന് 245 ദിനാറും, ത്രീ സ്റ്റാർ ഹോട്ടലിന് ഏഴ് ദിവസത്തേക്ക് 125 ദിനാറും ഡബിൾ റൂമിന് 185 ദിനാറും രണ്ടാഴ്ചത്തേക്ക് സിംഗിൾ റൂമിന് 270 ദിനാറും ഡബിൾ റൂമിന് 400 ദിനാറും ഈടാക്കും. മുസാഫിർ ഓണ്‍ലൈൻ പ്ലാറ്റ്ഫോം വഴിയാണ് ഹോട്ടലുകൾ ബുക്ക് ചെയ്യേണ്ടത്. നിലവിൽ 11 ഫൈവ് സ്റ്റാർ ഹോട്ടലുകളും 18 ഫോർ സ്റ്റാർ ഹോട്ടലുകളും 16 ത്രീ സ്റ്റാർ ഹോട്ടലുകളുമാണ് മുസാഫിർ ഓണ്‍ലൈൻ പ്ലാറ്റ്ഫിൽ ലഭ്യമായിട്ടുള്ളത്.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഇന്ത്യയടക്കമുള്ള 35 രാജ്യങ്ങളിലെ വിമാനയാത്രക്കാരുടെ യാത്രാവിലക്ക് നീക്കിയതായി കുവൈറ്റ് സിവിൽ ഏവിയേഷൻ
09:51 PM Feb 20, 2021 | Deepika.com