സൗദി അറേബ്യയുടെ പർവത പ്രദേശങ്ങളിൽ കനത്ത മഞ്ഞു വീഴ്ച

09:11 PM Feb 19, 2021 | Deepika.com
തബൂക്ക്: സൗദി അറേബ്യയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളായ തബൂക്ക്, ജബൽ അൽ ലോസ് ഉൾപ്പെടെയുള്ള പർവത പ്രദേശങ്ങളിൽ വ്യാപകമായി ഐസ് മഴ പെയ്തു. ഈ ശൈത്യകാല പ്രതിഭാസം ആസ്വദിക്കാനായി യുഎഇയിൽ നിന്നുള്ള സഞ്ചാരികളും ഇവിടുത്തെ പ്രാദേശിക നിവാസികളും പർവതപ്രദേശങ്ങളിലേക്ക് ഒഴുകിയെത്തിയതായി അൽ അറേബ്യ വാർത്താ റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ച അതിരാവിലെ മഞ്ഞുമൂടിയ പാതയിൽ ഒട്ടകങ്ങൾ ഇരിക്കുന്നതായി കാണാം, കാരണം കനത്ത മഞ്ഞുവീഴ്ചയും ഹിമപാതവും മൂലം ഇവയ്ക്ക് നടക്കാനായില്ല.

ബുധനാഴ്ച രാജ്യമൊട്ടാകെ നിരവധി പ്രദേശങ്ങൾക്ക് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. തലസ്ഥാനമായ റിയാദ്, മക്ക, മദീന, കിഴക്കൻ പ്രവിശ്യ, കാസിം, തബുക്, വടക്കൻ അതിർത്തി പ്രവിശ്യ, അസിർ, അൽ ബഹ, ജസാൻ, നജ്‌റാൻ, ജാവ്ഫ് എന്നിവിടങ്ങളിൽ ഇടിമിന്നലും തണുത്ത കാറ്റും വീശിയിരുന്നു.

തബുക് പ്രദേശം മഞ്ഞുവീഴ്ചയ്ക്ക് പേരുകേട്ടതാണെങ്കിലും പർവത പ്രദേശത്തെ ഗ്രാനൈറ്റ് ഭൂപ്രദേശം ശൈത്യകാലത്ത് ഒരു മികച്ച വിനോദസഞ്ചാരമായാണ് അറിയപ്പെടുന്നത്.