ന്യൂയോർക്ക് : ഡോ. ശശി തരൂരിന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പാർട്ടി തയാറാക്കുന്ന, യുഡിഎഫ് ജനകീയ പ്രകടന പത്രികയിലേക്ക് പ്രവാസി മലയാളികളുടെ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നു. ലോകോത്തര കേരളം എന്ന ലക്ഷ്യത്തിൽ, ടോക്ക് ടു തരൂർ എന്ന ഈ ഓണ്‍ലൈൻ പരിപാടിയിൽ ഫെബ്രുവരി 19 ന് വെള്ളിയാഴ്ച നടക്കും.തത്സമയ പരിപാടിയിൽ ഡോ.തരൂർ പ്രവാസികളുമായി സംവദിക്കും.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവാസി മലയാളികളുടെ മനസ് അറിയാൻ, ഡോ. ശശി തരൂർ എത്തുകയാണ്. കേരളത്തിന്റെ എക്കാലത്തെയും സാന്പത്തിക നട്ടെല്ലായ പ്രവാസികളുടെ , അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിച്ച്, യുഡിഎഫ് ജനകീയ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുക എന്ന വലിയ ലക്ഷ്യത്തിലാണിത്.
യുഡിഎഫിന്റെ ഇതുവരെയുള്ള അഭിപ്രായ ശേഖരണത്തിൽ നിന്നും ഏറെ, വ്യത്യസ്തമായി, ലോകോത്തര കേരളം എന്ന ലക്ഷ്യത്തിലാണ് ഈ ആശയം നടപ്പാക്കുന്നത്. സാധാരണക്കാരായ പ്രവാസികൾ മുതൽ, വ്യവസായികളുടെ വരെ, അഭിപ്രായങ്ങൾ തരൂർ സ്വരൂപിക്കും. തുടക്കത്തിലെ മികച്ച പ്രതികരണവുമായി മുന്നേറുന്ന, ടോക്ക് ടു തരൂർ എന്ന പരിപാടിയെ, പ്രവാസ ലോകത്തേയ്ക്ക് വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്, കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനകൾ.
ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ്, ഇൻകാസ്, ഒഐസിസി എന്നീ പ്രവാസി കൂട്ടായ്മകളാണ് ഈ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത്. ഫെബ്രുവരി 19 ന് വെള്ളിയാഴ്ച ന്യൂയോർക്ക് സമയം രാവിലെ പത്തു മണി, ഇന്ത്യൻ സമയം, രാത്രി എട്ടര മുതലാണ് പരിപാടി. അമേരിക്കൻ ഐക്യ നാടുകൾക്ക് പുറമെ ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, കാനഡ, ലണ്ടൻ, ആഫ്രിക്ക, ഫാർ ഈസ്റ്റ് ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിലെ പ്രവാസികളിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, ഡോ തരൂരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ഒരുക്കും. ഇതിനായി, ഫെബ്രുവരി പതിനേഴിന് മുൻപ് ഈ ലിങ്കിൽ, https://www.incoverseas.org/manifesto/contribute/ അഭിപ്രായം സമർപ്പിക്കാമെന്ന് അറിയിച്ചു. സൂം മീറ്റിംഗിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
Meeting ID: 831 0770 5912
ജോർജ് എബ്രഹാം ( ഐഒസി യുഎസ്എ വൈസ് ചെയർമാൻ )
റിപ്പോർട്ട്: ജോസഫ് ഇടിക്കുള
ശശി തരൂരിനോട് സംസാരിക്കാം ഓണ്‍ലൈൻ പരിപാടി ഫെബ്രുവരി 19 വെള്ളിയാഴ്ച
11:05 PM Feb 17, 2021 | Deepika.com