ഖരമാലിന്യ സംസ്കരണം: പഠനം നടത്തും
12:46 AM Oct 08, 2022 | Deepika.com
കോയന്പത്തൂർ: ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സംസ്ഥാന മോണിറ്ററിംഗ് കമ്മിറ്റി തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ പഠനം നടത്തുന്നു. അതിന്റെ ഭാഗമായി ഇന്നലെ കോയന്പത്തൂരിലെത്തിയ നിരീക്ഷണസംഘം ജസ്റ്റിസ് ഡോ.പി. ജ്യോതിമണിയുടെ നേതൃത്വത്തിലുള്ള സംഘം കോയന്പത്തൂർ കോർപ്പറേഷന്റെ വെള്ളാളൂർ മാലിന്യക്കൂന്പാരം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഇന്നലെ കോയന്പത്തൂർ കോർപ്പറേഷന്റെ കിഴക്കൻ മേഖലയ്ക്ക് കീഴിലുള്ള ഒണ്ടിപുത്തൂർ മലിനജല സംസ്കരണ പ്ലാന്റിനു സമീപത്തെ മൈക്രോ കന്പോസ്റ്റിംഗ് സെന്ററിന്റെ പ്രവർത്തനങ്ങൾ നിരീക്ഷണ സമിതി അധ്യക്ഷൻ ജസ്റ്റിസ് പി. ജ്യോതിമണി പരിശോധിച്ചു. മേയർ കൽപ്പന ആനന്ദകുമാർ, കോർപ്പറേഷൻ കമ്മീഷണർ എം. പ്രതാപ് പങ്കെടുത്തു.