കാഞ്ഞങ്ങാട്: യുവതലമുറയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കാഞ്ഞങ്ങാട് വൈഎംസിഎ കൂട്ടയോട്ടം സംഘടിപ്പിച്ചു. പടന്നക്കാട് നെഹ്റു കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ കൂട്ടയോട്ടം പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഫ്ളാഗ് ഓഫ് ചെയ്തു. വൈഎംസിഎ പ്രസിഡന്റ് ഡോ. ടിറ്റോ ജോസഫ് അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ഇളംതുരുത്തിപടവില്‍, ഉണ്ണിമിശിഹാ ഫൊറോനപള്ളി അസി. വികാരി ഫാ.വിപിന്‍ദേവ് കണ്ടത്തില്‍, വൈഎംസിഎ സംസ്ഥാന നിര്‍വാഹകസമിതി അംഗം മാനുവല്‍ കുറിച്ചിത്താനം, നെഹ്റു കോളജ് പ്രിന്‍സിപ്പൽ ഡോ.കെ.വി.മുരളി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സണ്ണി മാണിശേരി സ്വാഗതം പറഞ്ഞു.
പുതിയകോട്ടയിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം കോട്ടച്ചേരി പഴയ ബസ് സ്റ്റാൻഡില്‍ സമാപിച്ചു. യോഗം കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ആന്റോ പടയാട്ടി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നെഹ്റു കോളജ് വിദ്യാര്‍ഥിനികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കൂട്ടയോട്ടത്തിന് കെ.കെ.സേവിച്ചന്, മൈക്കിള്‍ പൂവത്താനി, നെഹ്റു കോളജ് അധ്യാപകന് വിജയകുമാര്‍, സെബാസ്റ്റ്യന്‍ കൊറ്റത്തില്‍, ജോസ്കോ ജയിംസ്, സെബാസ്റ്റ്യന്‍ ഗില്‍ബര്‍ട്ട്, സിജോ അമ്പാട്ട് എന്നിവര്‍ നേതൃത്വം നല്കി.
ലഹരിവിരുദ്ധ സന്ദേശവുമായി വൈഎംസിഎയുടെ കൂട്ടയോട്ടം
12:43 AM Oct 08, 2022 | Deepika.com