ചെമ്പേരി: മഹിളാ സേവാ സംഘം (എംഎസ്എസ്) ചെമ്പേരി മേഖലാ വാർഷിക സമേളനം ചെമ്പേരി മദർ തെരേസ ഓസിറ്റോറിയത്തിൽ നടന്നു. തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി റീജണൽ ഡയറക്ടർ ഫാ. ജോബി ചെരുവിൽ ഉദ്ഘാടനം ചെയ്തു.
ചെമ്പേരി ലൂർദ് മാതാ ഫൊറോന വികാരി റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. ടിഎസ്എസ്എസ് അതിരൂപതാ പ്രസിഡന്റ് ജോഷി കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. ചെമ്പേരി മേഖലാ കോ-ഓർഡിനേറ്റർ സിസ്റ്റർ റീമ എഫ്സിസി, മേഖലാ സെക്രട്ടറി ജെസി തങ്കച്ചൻ,
ബേബി മൂല്ലൂർ, ലിസി ജിജി, എംഎസ്എസ് പ്രസിഡന്റ് അനിത രമേശൻ, സെക്രട്ടറി രമ കരുണാകരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും, സ്നേഹവിരുന്നും നടന്നു.
മഹിളാ സേവാസംഘം വാർഷിക സമ്മേളനം
12:38 AM Oct 08, 2022 | Deepika.com