കണ്ണൂർ: മദ്യവും മയക്കുമരുന്നും മോഹിക്കുന്ന ഓരോ വ്യക്തിയും മരണത്തെ വരിക്കുകയാണെന്ന് പ്രശസ്ത നാടകകൃത്ത് ഇബ്രാഹിം വെങ്ങര. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ പള്ളിക്കുന്ന് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗാന്ധി സ്മൃതി ഫോട്ടോ പ്രദർശനവും ലഹരി വിരുദ്ധ ബോധവത്കരണ പ്രദർശനവും കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കാമ്പയിന്റെ ഭാഗമായി സ്കൂൾ എൻഎസ്എസ് യൂണിറ്റ് ഒരുക്കിയ 'ജീവിതം തന്നെ ലഹരി' ഒപ്പുമരം ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു.
കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ വിശിഷ്ടാതിഥിയായിരുന്നു. 'ഉണർന്നിരിക്കട്ടെ കൗമാരം' എന്ന വിഷയത്തിൽ ജില്ലാ മാനസിക ആരോഗ്യ പരിപാടി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കീർത്തി എസ് ബാബു, 'കരുതലേകാം, കാവലാളാകാം' എന്ന വിഷയത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.രാജീവൻ ക്ലാസെടുത്തു.
ലഹരി മോഹിക്കുന്ന ഓരോ വ്യക്തിയും മരണത്തെ വരിക്കുന്നു: ഇബ്രാഹിം വെങ്ങര
12:38 AM Oct 08, 2022 | Deepika.com