കണ്ണൂർ: ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു.
കോളേജ് വിഭാഗത്തിൽ മണാശേരി എംഎഎംഒ കോളജ് വിദ്യാർഥി മുഹമ്മദ് റാഷിദ് ഒന്നാം സ്ഥാനവും തോട്ടട ശ്രീ നാരായണ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വിദ്യാർഥി അശ്വിൻ പുത്തലത്ത് രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ തലശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ യദു രാജീവ് ഒന്നാം സ്ഥാനവും കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ജി. ഗോവർധൻ രണ്ടാം സ്ഥാനവുംനേടി. ഹൈസ്കൂൾ വിഭാഗത്തിൽ മമ്പറം ഹയർ സെക്കൻഡറിയിലെ സ്കൂളിലെ നിസ്വാന എസ് പ്രമോദ് ഒന്നാം സ്ഥാനവും പാല ഹയർ സെക്കൻഡറിയിലെ കെ. ഫസൽ രണ്ടാം സ്ഥാനവും നേടി.
ലോക ടൂറിസം ദിനം: ക്വിസ് മത്സര വിജയികൾ
12:37 AM Oct 08, 2022 | Deepika.com