അതിർത്തി നിർണയ സർവേ മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കും

12:37 AM Oct 08, 2022 | Deepika.com
ഇ​രി​ട്ടി: മാ​ന​ന്ത​വാ​ടി - മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ളം റോ​ഡി​ന്‍റെ അ​തി​ർ​ത്തി നി​ർ​ണ​യ സ​ർ​വേ മൂ​ന്ന് മാ​സം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കാ​ൻ തീ​രു​മാ​നം. നി​ർ​ദിഷ്ട റോ​ഡി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റി​ന് നേ​ര​ത്തെ സ​ർ​ക്കാ​ർ അം​ഗീ​കാ​രം ത്തി​യാ​ക്കും. പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യ റോ​ഡു​ക​ൾ താ​ത്ക്കാ​ലി​ക അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​ന് പ​ക​രം സെ​മി​മെ​ക്കാ​ഡം ചെ​യ്യു​ന്ന​തി​ന് പു​തി​യ എ​സ്റ്റി​മേ​റ്റ് ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ നി​ർ​ദ്ദേ​ശി​ച്ചു. കു​ന്നോ​ത്ത്-​കേ​ള​ൻ​പീ​ടി​ക, എ​ട​ത്തൊ​ട്ടി-പെ​രു​മ്പു​ന്ന, വി​ള​ക്കോ​ട്- അ​യ​പ്പ​ൻ​ക്കാ​വ്, കീ​ഴ്പള്ളി- പു​തി​യ​ങ്ങാ​ടി - ച​തി​രൂ​ർ 110 കോ​ള​നി എ​ന്നി വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ അ​ടി​യ​ന്തി​ര​മാ​യി ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കും. മ​ല​യോ​ര ഹൈ​വേ​യു​ടെ ന​വീ​ക​ര​ണം പ്ര​വൃ​ത്തി അ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ആ​രം​ഭി​ക്കാ​നും തീ​രു​മാ​നി​ച്ചു.