ഐ​എ​പി സം​സ്ഥാ​ന സം​ഗ​മം നാ​ളെ ക​ണ്ണൂ​രി​ൽ

12:29 AM Oct 08, 2022 | Deepika.com
ക​ണ്ണൂ​ർ: ഇ​ന്ത്യ​ൻ അ​ക്കാ​ഡ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സ് (ഐ​എ​പി) സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ​യും ക​ണ്ണൂ​ർ ചാ​പ്റ്റ​റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പീ​ഡി​യാ​ട്രി​ക് ശ്വാ​സ​കോ​ശ വി​ദ​ഗ്ധ​രു​ടെ സം​സ്ഥാ​ന സം​ഗ​മം നാ​ളെ ക​ണ്ണൂ​രി​ൽ ന​ട​ക്കും. ക​ണ്ണൂ​ർ ചേം​ബ​ർ ഹാ​ളി​ൽ രാ​വി​ലെ 9.30 ന് ​മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ടി.​യു. സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​എ​പി റ​സ്പി​റേ​റ്റ​റി ചാ​പ്റ്റ​ർ ദേ​ശീ​യ ചെ​യ​ർ​മാ​ൻ പ്ര​ഫ. എ​ൻ.​കെ. സു​ബ്ര​ഹ്മ​ണ്യ (ബം​ഗ​ളൂ​രു) മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. ഡോ. ​സ​ജീ​ത് കേ​ശ​വ​ന്‍ (അ​മൃ​ത ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് കൊ​ച്ചി), ഡോ. ​വി​ജ​യ ശേ​ഖ​ര​ൻ, ഡോ. ​ജി​ജോ, ഡോ. ​ജോ​സ്, ഡോ. ​ബി​ന്ദു​ഷ, ഡോ. ​ഷ​മീം അ​ഖ്ത​ര്‍ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി നൂ​റി​ല​ധി​കം ശി​ശു​രോ​ഗ വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കും. കു​ട്ടി​ക​ളെ ബാ​ധി​ക്കു​ന്ന വി​വി​ധ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളു​ടെ ആ​ധു​നി​ക ചി​കി​ത്സ​യും ഈ ​രം​ഗ​ത്തെ വെ​ല്ലു​വി​ളി​ക​ളും സം​ഗ​മം ച​ർ​ച്ച ചെ​യ്യും. കോ​വി​ഡാ​ന​ന്ത​രം കു​ട്ടി​ക​ളെ ബാ​ധി​ക്കു​ന്ന വി​വി​ധ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള പ്ര​ത്യേ​ക ചി​കി​ത്സാ​പ​ദ്ധ​തി​യും അ​വ​ത​രി​പ്പി​ക്കും.സം​ഘാ​ട​ക​സ​മി​തി യോ​ഗ​ത്തി​ൽ ഡോ. ​പ​ദ്മ​നാ​ഭ ഷേ​ണാ​യി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.