കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള കോണ്ഗ്രസ് -ജേക്കബ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റ് പടിക്കൽ പ്രതിഷേധ ധർണ നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. ജയിംസ് ധർണ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് വേദഗിരി അധ്യക്ഷത വഹിച്ചു.
വർക്കിംഗ് പ്രസിഡന്റ് ജയിംസ് പതിയിൽ മുഖ്യപ്രഭാഷണം നടത്തി.
കെ.എം. ജോർജ്, അനിതാ സണ്ണി, ടി.കെ. പ്രമോദ്, കൊച്ചുമോൻ പറങ്ങോട്, ആർ. അശോക്, ജോ മാത്യു, ബി.എ. ഷാനവാസ്, പീറ്റർ കളന്പുകാട്ട്, ബിജു താനത്ത്, റോയി മൂലേക്കരി, ജയിംസ് കാലാവടക്കൻ, വി.എസ്. ജോർജ്കുട്ടി, അനൂപ് കങ്ങഴ തുടങ്ങിയവർ പ്രസംഗിച്ചു.
കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി
11:37 PM Oct 07, 2022 | Deepika.com